my

my
newlife

Thursday 14 March 2013

ഒരു കൊച്ചു മാലാഖ

                                   ഉച്ചയൂണ് കഴിഞ്ഞു പതിവുപോലെ നിദ്ര കഴിക്കാന്‍ കിടന്നു . പതിയെ ഉറക്കം വന്നെന്‍റെ  കണ്ണുകളെ അടച്ചു , മെല്ലെ എന്നെ തലോടി,ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു  . ഒരു കുഞ്ഞു പെണ്‍കുട്ടി എന്‍റെ  മടിയില്‍ ഇരിക്കുന്നു . അവള്‍ മതിമറന്ന് എന്നോട് സംസാരിക്കുന്നു . അവളുടെ കയ്യുകളും കണ്ണുകളും  എന്നോട് സംസാരിക്കുന്നുടെന്നു  തോന്നിപ്പോവും . ആ നിഷ്കളങ്കമായ  ചിരി എന്തൊരഴകനെന്നോ  അത് കാണാന്‍ !!!. വെള്ള നിറത്തിലുള്ള അവളുടെ കൊച്ചു പല്ലുകള്‍ , ചൈനാക്കാരുടെതുപോലുള്ള കണ്ണ് , ആണ്‍  കുട്ടികളുടെതുപോലെ വലുതല്ലാത്ത തലമുടി, അവള്‍  ഒരു മാലാഖ പോലെ തോന്നി . അവള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നു അവിടെ നിന്നും എഴുന്നേറ്റു എന്റെ കൈ വലിച്ചു പുറത്തേക്കു കൂട്ടി കൊണ്ട് പോയി , യഥാര്‍ത്ഥത്തില്‍ അവള്‍ നടക്കുകയല്ലായിരുന്നു  . ഒരു കൊച്ചു അപ്പൂപ്പന്‍ താടി പോലെ ഒഴുകുകയായിരുന്നു . പുറത്തിറങ്ങിയപ്പോഴാണ് ഞാന്‍  ശ്രദ്ധിച്ചത് അവളെപ്പോലയോ  അതിലും ഭംഗിയും , വലിപ്പവും ഉള്ള ഒരുപാട് അപ്പൂപ്പന്‍ താടികള്‍ കാറ്റില്‍ ഒഴുകി നടക്കുന്നു .
അവലൂഞാളിന്മേല്‍  ചാടിക്കയറി , അപ്പോഴും കലപില എന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു . അവള്‍ വളരെ വേഗത്തിലായിരുന്നു ആടിക്കൊണ്ടിരുന്നത്  പെട്ടെന്നവള്‍ തെന്നി താഴേക്കു വീണു ..അയ്യോ ?


                        സമയം 2 മണി കഴിഞ്ഞിരിക്കുന്നു.ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.ഹൊ ! സ്വപ്നമായിരുന്നില്ലേ  എന്ന് ഞാന്‍ സമാധാനിച്ചു.ഇന്നലെ അവിടെ പോയിരുന്നത് കൊണ്ടാവാം അനീറ്റയുടെ മുഖം എന്‍റെ മനസ്സില്‍ തങ്ങി നിന്നിരുന്നു.വളരെ നാളായി ഞാനുമായി അടുപ്പമുണ്ടയിരുന്നത് പോലെയായിരുന്നു അവളുടെ സമീപനം.

                      പാവം അവളൊന്നും അറിയുന്നുണ്ടാവില്ല,അവള്‍ക്കൊന്നും ഓര്‍മ കാണില്ലായിരിക്കും .അവളെ പോലെ ഒരുപാട് പേരുണ്ട്.അനീറ്റ കുഞ്ഞായതു  കാരണം വളരെ പ്രസന്നവതിയായിരുന്നു.
അവള്‍ക്ക് തിരിച്ചറിവ് ഉണ്ടാവാരായിട്ടില്ല .എല്ലാവരുടെയും അവസ്ഥ അതായിരുന്നില്ല.വലിയ കുട്ടികളെ കണ്ടാലറിയാം,അനാഥത്തിന്‍റെ വേദന അവരുടെ മുഖത്ത് നിഴലിക്കുനുണ്ടായിരുന്നു .ഞങ്ങള്‍ക്ക് വെള്ളം കൊണ്ട് തന്ന ജെസലിന്‍ എന്ന മുതിര്‍ന്ന പെണ്‍കുട്ടി ഞങ്ങളോട് ചിരിച്ചില്ല .അകത്തേക്ക് ചെന്നപ്പോള്‍ ചോദിച്ച
ചോദ്യങ്ങള്‍ക്ക് മാത്രമേ അവള്‍ ഉത്തരം തന്നുള്ളൂ.അവരൊരിക്കലും സഹതാപമല്ല മോഹിക്കുനത്.നഷ്ട്ടപെടലിന്‍റെ ഒറ്റപ്പെടലിന്‍റെ വേദന എത്ര മാത്രം വലുതാണെന്നു  ഞാനറിഞ്ഞു.

                 അനീറ്റയുടെ  മൂത്ത കുട്ടി തെരേസ്സ അവള്‍ വല്യ നാണക്കാരി ആണെന്ന് തോന്നുന്നു.ഞങ്ങളെ കണ്ടപ്പാടെ ഓടി.അവളുടെ മൃദുലമായ കൈകളില്‍  തൊട്ടപ്പോള്‍ അവളെന്‍റെ ആരൊക്കെയോ ആണെന്ന് തോന്നി.അവിടത്തെ ആയയെ അവള്‍ മമ്മി എന്നാണ് വിളിക്കുന്നത്.വളരെ അച്ചടക്കമുള്ള കുട്ടികളായിട്ടാണ് അവരെ അവിടെ വളര്‍ത്തുന്നത്.ഓരോ മുറികളിലും അതിന്‍റെ അടുക്കും ചിട്ടയും എനിക്കനുഭവപ്പെട്ടു.
ഇത് പോലെ കൊറേ വീടുകളുണ്ട്.എല്ലാ വീട്ടിലും ഓരോ അമ്മമാരും.വളരെ eco-friendly ആയ ഒരു environment  അന്ന് അവിടെ സൃഷ്ടിചെടുത്തിരിക്കുന്നത്  .കുട്ടികളുടെ ഓട്ടവും കളിയും ചിരിയുമൊക്കെ കാണുമ്പോള്‍ മനസ് നിറയും.

                 ഞങ്ങള്‍ക്ക് വേണ്ടി കൊണ്ട് തന്ന വെള്ളം ഞാന്‍ അനീറ്റയോട് കുടിച്ചോളാന്‍ പറഞ്ഞപ്പോ കിട്ടിയ മറുപടി തെല്ലെന്നെ  അമ്പരപ്പിച്ചു.'സ്വന്തം വീട്ടീന്നു വെള്ളം കുടിക്കാന്‍ പാടില്ല'. ഞാന്‍ അവളുടെ കവിളില്‍ ഒരു മുത്തം കൊടുത്തു.എന്റെ കയ്യില്‍ ആ കുഞ്ഞു മോള്‍ക്ക് നല്കാന്‍ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവള്‍ അമ്മയും കുട്ടിയും കളിയ്ക്കാന്‍ പുറത്തേക്കോടി പോയി തെരേസ ഞങ്ങളെ യാത്രയാക്കാന്‍ വന്നു എനിക്ക് ഉമ്മ തന്നു ഇനിയും വരണാട്ട ആന്റി  എന്ന് പരഞ്ഞു. ഞങ്ങള്‍ ബൈക്കില്‍ കയറി , അവള്‍ വണ്ടിയുടെ കൂടെ ഓടി വന്നു . വീണ്ടും എന്റെ കൈ തൊട്ടു . അവള്‍ വേഗത്തില്‍ വണ്ടിയോടൊപ്പം ഓടി . ഗേറ്റിനടുതെതിയപ്പോള്‍ ഞാനിവിടുണ്ട് എന്ന് പറഞ്ഞു കിണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു , ആ നുണക്കുഴികള്‍ തെളിഞ്ഞു കണ്ടു ...................................

2 comments:

  1. കടപ്പാട് ഞങ്ങളുടെ cruxr bike ന് ... നന്നായിട്ടുണ്ട് വീണ്ടും എഴുതുക ....കൂടുതല്‍ പറഞ്ഞാല്‍ ആളുകള്‍ പറയും ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പുകഴ്തലാനെന്നു.................................

    ReplyDelete
  2. അവളുടെ മൃദുലമായ കൈകളില്‍ തൊട്ടപ്പോള്‍ അവളെന്‍റെ ആരൊക്കെയോ ആണെന്ന് തോന്നി.

    ReplyDelete