my

my
newlife

Sunday 20 January 2013

കടന്നു പോയ 2012 വിരുന്നെത്തിയ 2013...

                                  ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവ്‌ സൃഷ്ടിച്ചായിരുന്നു  കഴിഞ്ഞ വര്‍ഷം  2012 കടന്നു പോയത്.തികച്ചും അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വിളിക്കാതെ വന്ന അതിഥിയെപോലെ എത്തി  .ഇപ്പോഴും എനിക്ക് യാഥാര്‍ത്ഥ്യത്തെ വിശ്വാസിക്കാന്‍ കഴിയുന്നില്ല .ഒരൊറ്റ തീരുമാനം കൊണ്ടു  ജീവിതമാകെ മാറി കഴിഞ്ഞിരിക്കുന്നു  .ഇനി എന്തായാലും ഒരു തിരിച്ചു പോക്കില്ല .
                                കുറേ ആളുകളുടെ മുഖങ്ങള്‍ എന്‍റെ മനസ്സില്‍ തെളിയുന്നുണ്ട് .ഇടയ്ക്ക് തേട്ടി വരുന്ന ആ ഓര്‍മ്മകള്‍ തെല്ലെന്നെ വേദനിപിച്ചാണ് പോവാറ്.ആരുടെയൊക്കെയോ കരഞ്ഞു കലങ്ങിയ കണ്ണുകള്‍,ദീനരോദനങ്ങള്‍ ,കുറേ ശാപ വാക്കുകള്‍ ,തിരിച്ചു വരണേ എന്നുള്ള യാചനകള്‍ ,എന്നെ പറ്റി അവര്‍ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ ഭാവിയെപറ്റി  ഉള്ള ആവലാതികള്‍ സംഭവിക്കാനിരിക്കുന്ന വരും വരായികള്‍ എല്ലാം അനുസരണയില്ലാത്ത ഒരു കുട്ടിയെപ്പോലെ എന്‍റെ  മുന്നിലേക്ക്‌ ഓടിക്കിതചെത്തുന്നുണ്ട് . ഒരിക്കലും ഓര്‍ക്കരുതെന്നു കരുതിയ സംഭാഷണങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരുന്നു.
                            ചെയ്ത തെറ്റ് ഏറ്റവും വലിയ ശരിയായി കരുതി മുന്‍പോട്ടു പോകണം. ചിലപ്പോളെ ങ്കിലും  തോന്നാറുണ്ട് ആരോ എന്നോട് ചോദിച്ചത് പോലെ നിന്‍റെ  മനസ്സ് കല്ലായി പോയോ ? ഇങ്ങനെ മാറാന്‍ നിനക്കെങ്ങനെ കഴിഞ്ഞു?
                          വീട്,വീട്ടുകാര്‍,നാട്,നാട്ടുകാര്‍,വേഷം,സംസാരം,മതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എല്ലാം ഒരുപാട് മാറിയിരിക്കുന്നു. തികച്ചും ഒരു അമ്പരപ്പാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. മുമ്പ്  ഞാന്‍ എങ്ങനെ ആയിരുന്നു എന്നത്  ഞാന്‍ മറന്നുവോ? കഴിച്ച പാത്രം പോലും കഴുകാന്‍ മടിയായിരുന്ന  ഞാനിപ്പോള്‍ ഭര്‍ത്താവിന്‍റെ   കൂടെ എല്ലാ കാര്യങ്ങളും നോക്കുന്നു. ജീവിതത്തെ ഞാന്‍ ശരിക്കും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു .  വലിയ വീട്,സൗകര്യങ്ങള്‍ ,സമ്പാദ്യം ,കൊതിയൂറുന്ന ഭക്ഷണം ,വിലകൂടിയ വസ്ത്രങ്ങള്‍ ,a /c കാറില്‍ സുഖിച്ചുള്ള യാത്ര , എല്ലാറ്റിനും മേലെ നിര്‍ത്തുന്നത് ഒന്ന് മാത്രം ഈ ലോകം നിലനില്കുന്നതിന്‍റെ  ,എല്ലാ മതങ്ങളിലുമുള്ള   അടിസ്ഥാനമായ സ്നേഹം..... എന്നെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതും അതൊന്നു തന്നെയാണല്ലോ .
                       ജീവിതം സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും   കഷ്ടാടുകളുടെയും നഷ്ടപ്പെടലുകളുടെയും തിരിച്ചറിവിന്‍റെയും   ആകെ തുകയാണ്. സ്നേഹമില്ലാതെ സന്തോഷവും സമാധാനവും ഉണ്ടാകുന്നില്ല.എല്ലാം മാറി മറയാന്‍ ഒരു നിമിഷം മതി . കടന്നു വന്ന 2013   എല്ലാവര്ക്കും സന്തോഷത്തിന്‍റെയും  സമാധാനത്തിന്‍റെയും ആയിരിക്കട്ടെ .......


                  

4 comments:

  1. പുതിയ ഒരു എഴുത്തുകാരി കൂടി...അനുഭവങ്ങളെ നെഞ്ചില്‍ നിന്നും അടര്‍ത്തി എടുത്തു കൊണ്ട് തുടങ്ങിയ ഈ രേഖപ്പെടുത്തലുകള്‍ തുടരുക...ആശംസകള്‍ .........സനല്‍ ...

    ReplyDelete
  2. hmm. Njanum palapollum alochichundu ninakengane ithokke ithra cool ayi manage cheyan pattie enuu. Athokke ninte perspectiviloode kannam njangalkum vayagara agraham undu. Anubhavathinte oru cheru choodu ninte ee varikallil enik kannam kazhinju. Arangettam moshamayittilatooo

    ReplyDelete
  3. സ്വന്തം മനസ്സില്‍നിന്നും ഈ വരികള്‍ ഇവിടെ പകര്‍ത്തിയപ്പോ ആശ്വാസം നിറഞ്ഞ ഒരു സുഖം അനുഭവിച്ചുകാണും അല്ലെ?,ഒപ്പം ഉള്ളില്‍ ഒരു ആത്മവിശ്വാസവും വളരുകയുണ്ടായെന്നും എനിക്ക് തോന്നുന്നു...

    ഒന്നുമറിയാത്ത പിഞ്ചുപ്രായം മുതല്‍ പലരിലൂടെ പകര്‍ന്നുകിട്ടുന്ന മതപരമായും അല്ലാതെയുമുള്ള അറിവിലൂടെയും ചിട്ടവട്ടങ്ങളിലൂടെയും വളരുന്നവരാണ് നമ്മളെല്ലാവരും... വളര്‍ച്ചയുടെ ഒരു ഘട്ടമെത്തുമ്പോള്‍ നമ്മളെല്ലാം സ്വയം ചിന്തിക്കാന്‍ തുടങ്ങും അവിടെയാണ് നമ്മളില്‍ "ഞാന്‍" എന്ന സ്വന്തം വ്യക്തിത്വം ജനിക്കുന്നത്. അന്നുമുതല്‍ നമുക്ക് തിരിച്ചറിയാനാകും ചുറ്റുമുള്ള കുറെയേറെ യാഥാര്‍ത്യങ്ങളെ, അതില്‍ എന്തെല്ലാമാണ് നമുക്ക്‌ ആവശ്യം, അത്യാവശ്യം എന്നെല്ലാം നമ്മളറിയും... കാലാകാലങ്ങളില്‍ അതെല്ലാമറിഞ്ഞും അനുഭവിച്ചും ജീവിച്ചവരെ ഈ ഭൂമിയില്‍ അവരായി ജീവിച്ചിട്ടുള്ളൂ...ബാക്കി എല്ലാവരും ഇവിടെ വന്നുപോയവര്‍ മാത്രമാണ്...വെറുതെയും മറ്റുള്ളവര്‍ക്കായും.

    എല്ലാം മനസ്സിലാക്കികൊണ്ട് സ്വന്തം മനസാക്ഷിയുടെ ശരികളില്‍ ഇന്ന് താങ്കള്‍ക്ക് ജീവിക്കാനാവുന്നുവെങ്കില്‍ താങ്കള്‍ ഒരു വലിയ നേട്ടം കൈവരിച്ച ഒരാളാനെന്നെ ഞാന്‍ പറയൂ...

    എന്‍റെ കഴ്ച്ചപാടുകള്‍ എല്ലാം ശരിയാണെന്ന് ഞാന്‍ അവകാശപെടില്ല...മറിച്ചും തിരിച്ചും അഭിപ്രായം പറയാന്‍ പലരും കാണും... എന്നാല്‍ എന്‍റെ കഴ്ച്ചപാടുകള്‍ എനിക്കെന്നും ശരിയാണ് അതുകൊണ്ട് തിരുത്തി വാദിക്കാന്‍ വരുന്നവരോട് ഞാന്‍ പോയി പണിനോക്കാന്‍ പറയും... അങ്ങനെ പറയണം മനസ്സുകൊണ്ടെങ്കിലും...

    അനുഭവം ചാലിച്ചെഴുതിയ ഈ വരികളിലൂടെ ഒരു പുതിയ എഴുത്തുകാരിയെ അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്...അതിലേറെ അഭിമാനം തോന്നുന്നു ഇങ്ങനെയൊക്കെ ചിന്തിച്ച പെണ്‍മനസ്സ് എന്‍റെ സുഹൃത്തിന്‍റെ സ്വന്തമെന്നോര്‍ക്കുമ്പോള്‍...

    ഇനിയുമെഴുതുക ഫര്‍സനാ, എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

    ReplyDelete